Quantcast

പതിനാലാമത് മാർമി ഫാൽക്കൺ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

MediaOne Logo

Web Desk

  • Published:

    1 Jan 2023 9:13 AM IST

പതിനാലാമത് മാർമി ഫാൽക്കൺ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
X

പതിനാലാമത് മാർമി ഫാൽക്കൺ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. മിസഈദ് സീലൈനിൽ ജനുവരി 28വരെയാണ് ഫെസ്റ്റിവൽ നടക്കുക. ഫാൽക്കൺ പക്ഷികളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളാണ് മാർമി ഫെസ്റ്റിവലിൽ നടക്കുക. പറക്കുന്നതിലെ വേഗത, വേട്ടയാടാനുള്ള മികവ് തുടങ്ങിയവാണ് പ്രധാന മത്സര ഇനങ്ങൾ.




വിദേശത്ത് നിന്നടക്കം നിരവധി ഫാൽക്കൺ പക്ഷികൾ മത്സരത്തിന്റെ ഭാഗമാകും. 1500 ലേറെ പക്ഷികളാകും മത്സരത്തിനുണ്ടാവുക. ഫാൽക്കൺ പക്ഷികളുമായി ബന്ധപ്പെട്ട മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റിവലാണ് മാർമി. അതിനാൽ തന്നെ അയൽ രാജ്യങ്ങളിൽ നിന്ന്

അടക്കമുള്ള ഫാൽക്കൺ പ്രേമികൾ മത്സരത്തിൽ പങ്കെടുക്കാനും കാണാനുമെത്തും. ഖത്തറിന്റെ പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ് ഫാൽക്കൺ പക്ഷികളെ വളർത്തൽ.

TAGS :

Next Story