Quantcast

'ഖെദ്ദ' സിനിമയുടെ പ്രേക്ഷകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ അവസരം

ആദ്യത്തെ ആഴ്ച തിയറ്ററില്‍ സിനിമ കാണുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നയാള്‍ക്കാണ് ലോകകപ്പ് കാണാന്‍ അവസരം

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2022-12-02 17:04:31.0

Published:

2 Dec 2022 4:56 PM GMT

ഖെദ്ദ സിനിമയുടെ പ്രേക്ഷകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ അവസരം
X

ഇന്ന് തിയറ്ററിലെത്തിയ ഖെദ്ദ സിനിമയുടെ പ്രേക്ഷകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ അവസരം.ആദ്യത്തെ ആഴ്ച തിയറ്ററില്‍ സിനിമ കാണുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നയാള്‍ക്കാണ് ലോകകപ്പ് കാണാന്‍ അവസരം ലഭിക്കുക

സിനിമാ പ്രേക്ഷകര്‍ക്ക് ലോകകപ്പ് ആരവങ്ങളുടെ ഭാഗമാകാനുള്ള അവസരമാണ് ഖെദ്ദ ഒരുക്കുന്നത്. ഈ ആഴ്ച സിനിമ കാണുന്ന ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ ലോകകപ്പ് മത്സരം കാണാന്‍ അവസമൊരുക്കും.പ്രേക്ഷക സാന്നിധ്യമനുസരിച്ച് കൂടുതല്‍ പേര്‍ക്ക് ലോകകപ്പ് കാണാനുള്ള അവസരമൊരുക്കാന്‍ പരിശ്രമിക്കുമെന്ന് സിനിമയുടെ നിർമ്മാതാവും അക്ബർ ട്രാവൽസ് ചെയർമാനുമായ കെ വി അബ്ദുൾ നാസർ അറീയിച്ചു.കൗമാരം ലഹരിയുടെ കെണിയിൽ പെട്ടുപോകുന്ന സമകാലികവിഷയമാണ് ഖെദ്ദ ചര്‍ച്ച ചെയ്യുന്നത്.

ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ഖെദ്ദയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. മനോജ് കാനയാണ് ഖെദ്ദയുടെ സംവിധായകന്‍. വാര്‍ത്താ സമ്മേളനത്തില്‍ അക്ബര്‍ ട‌്രാവല്‍സ് മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് ചെറിയാന്‍, അക്ബര്‍ ഗ്രൂപ്പ് സി എഫ് ഒ രാജേന്ദ്രന്‍ എന്‍ പി, ഖത്തർ റീജിണൽ മാനേജർ അൻഷാദ് ഇബ്രാഹിം എന്നിവരും പങ്കെടുത്തു.

TAGS :

Next Story