Quantcast

ഖത്തറിൽ ഇന്ന് 2223 പേർക്ക് കോവിഡ്

ചികിത്സയിലുള്ളവരുടെ എണ്ണം 10000 കടന്നു

MediaOne Logo

Web Desk

  • Published:

    5 Jan 2022 6:10 PM GMT

ഖത്തറിൽ ഇന്ന് 2223 പേർക്ക് കോവിഡ്
X

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു. ഇന്ന് 2223 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഖത്തറിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 2223 ൽ 1687 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരിൽ 586 പേർ യാത്രക്കാരാണ്.

2020 മെയ് 30 നായിരുന്നു ഖത്തറിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. 2355 പേർക്കായിരുന്നു അന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിലെത്തുന്നത്. അതേസമയം, ചികിത്സയിലുള്ളവരുടെ എണ്ണം 10000 കടന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. പള്ളികളിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാവില്ല. കാറിൽ യാത്ര നാല് പേർക്ക് മാത്രമെന്നത് കർശനമായി നടപ്പാക്കും. കഴിഞ്ഞ ആഴ്ച തുടങ്ങിയ സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ഓൺലൈൻ പഠനം തുടരും. ഈ മാസം 27 വരെയാണ് ഓൺലൈൻ പഠനം നീട്ടിയത്.

The daily number of Covid cases in Qatar has crossed 2000.

TAGS :

Next Story