Quantcast

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരുന്ന ദോഹ കോര്‍ണിഷ് പൂര്‍ണമായും തുറന്നു

നവംബര്‍ ഒന്നു മുതലാണ് കോര്‍ണിഷിലൂടെയുള്ള യാത്ര കാല്‍നടക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    25 Dec 2022 9:36 PM IST

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരുന്ന ദോഹ കോര്‍ണിഷ് പൂര്‍ണമായും തുറന്നു
X

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരുന്ന ദോഹ കോര്‍ണിഷ് പൂര്‍ണമായും തുറന്നു. നവംബര്‍ ഒന്നു മുതലാണ് കോര്‍ണിഷിലൂടെയുള്ള യാത്ര കാല്‍നടക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത്.

ലോകകപ്പ് ഫുട്ബോള്‍ കാലത്ത് ഫാന്‍ സോണ്‍ അടക്കം നിരവധി പരിപാടികളാണ് ദോഹ കോര്‍ണിഷ് കേന്ദ്രീകരിച്ച് നടന്നത്. ആരാധകര്‍ക്ക് സൌകര്യം ഒരുക്കുന്നതിനായി നവംബര്‍ ഒന്നുമുതല്‍ കോര്‍ണിഷ് കാല്‍നടക്കാര്‍ക്ക് മാത്രമായി ക്രമീകരിച്ചിരുന്നു. ഷെറാട്ടണ്‍ മുതല്‍ ഇസ്ലാമിക് മ്യൂസിയം വരെയുള്ള ആറ് കിലോമീറ്ററിലാണ് ഇങ്ങനെ നിയന്ത്രണം കൊണ്ടുവന്നത്.

ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന് പിന്നാലെ ഡിസംബര്‍ 19 ന് ഷെറാട്ടണ്‍ മുതല്‍ റാസ് ബു അബൂദ് വരെ ഒരു ദിശയില്‍ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. ഇന്നുമുതല്‍ ഇരു ദിശയിലേക്കും ലോകകപ്പിന് മുമ്പുള്ള രീതിയില്‍ തന്നെ യാത്ര ചെയ്യാം.

TAGS :

Next Story