ഖത്തറിലെ ആസ്പയര്‍ ടോര്‍ച്ച് ടവറിലെ കൂറ്റന്‍ സ്‌ക്രീനിന്റെ ഉദ്ഘാടനം മാറ്റിവെച്ചു
ലോകത്തെ ഏറ്റവും വലിയ എക്‌സ്റ്റേണല്‍ 360 ഡിഗ്രി സ്‌ക്രീന്‍ എന്ന നിലയില്‍ സ്‌ക്രീന്‍ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിരുന്നു

- Published:
6 Jun 2022 8:11 PM IST

ഖത്തറിലെ പ്രസിദ്ധമായ ആസ്പയര്‍ ടോര്‍ച്ച് ടവറിലെ കൂറ്റന്‍ സ്‌ക്രീനിന്റെ ഉദ്ഘാടനം മാറ്റിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഉദ്ഘാടനം മാറ്റിയത്.
ലോകത്തെ ഏറ്റവും വലിയ എക്‌സ്റ്റേണല്‍ 360 ഡിഗ്രി സ്‌ക്രീന്‍ എന്ന നിലയില്‍ സ്‌ക്രീന്‍ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിരുന്നു. ഉദ്ഘാടനത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഖലീഫ സ്റ്റേഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ടവര്‍ 2006 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.
Next Story
Adjust Story Font
16
