Quantcast

ആഭ്യന്തര സുരക്ഷാ വിവരങ്ങള്‍ പരിചയപ്പെടുത്തി ഖത്തറില്‍ മിലിപോള്‍ പ്രദര്‍ശനം അവസാനിച്ചു

MediaOne Logo

Web Desk

  • Published:

    27 May 2022 8:48 AM GMT

ആഭ്യന്തര സുരക്ഷാ വിവരങ്ങള്‍ പരിചയപ്പെടുത്തി  ഖത്തറില്‍ മിലിപോള്‍ പ്രദര്‍ശനം അവസാനിച്ചു
X

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ വിവരങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ഖത്തറില്‍ മിലിപോള്‍ പ്രദര്‍ശനം സമാപിച്ചു. രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് പുറമെ വിദേശത്ത് നിന്നുള്ള ആയുധ നിര്‍മാതാക്കളും പ്രദര്‍ശനത്തിനെത്തി.

ഖത്തറിലെ ആഭ്യന്തര സുരക്ഷയും സിവില്‍ ഡിഫന്‍സ് സംവിധാനങ്ങളുമാണ് മൂന്ന് ദിവസമായി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. പഴയകാല പൊലീസ് സേനയുടെ വാഹനങ്ങള്‍, യൂനിഫോമുകള്‍ തുടങ്ങി, ഏറ്റവും ആധുനിക യന്ത്രങ്ങളും ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്. കുറ്റാന്വേഷണ മേഖലയിലും പൗരന്‍മാരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക റോബോട്ടുകളും ഡ്രോണുകളും പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി.

200ലേറെ പ്രാദേശിക-അന്താരാഷ്ട്ര പവലിയവനുകളാണ് ഇത്തവണ പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഗതാഗതം, സൈബര്‍ സുരക്ഷ, തീര-അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക സ്റ്റാളുകളും ഇക്കൂട്ടത്തിലുണ്ട്. ഇതോടൊപ്പം അത്യാധുനിക സായുധ വാഹനങ്ങളും ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീതകരണങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയാണ് പ്രദര്‍ശനം സമാപിച്ചത്.

TAGS :

Next Story