Quantcast

ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്

MediaOne Logo

Web Desk

  • Published:

    2 Jan 2022 9:33 PM IST

ഖത്തറില്‍  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്
X

ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്, ഇന്ന് 998 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 347 പേര്‍ക്ക് പിഴ ചുമത്തി.

ഖത്തറില്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുകയാണ്. ഇന്ന് പോസിറ്റീവ് ആയ 636 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 362 പേര്‍ യാത്രക്കാരാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ‌പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്ന് 347 പേര്‍ക്കെതിരെയാണ് നടപടി ‌സ്വീകരിച്ചത്. മാസ്ക് ധരിക്കാത്തവര്‍ക്കും ഇഹ്തിറാസ് ആപ്പില്‍ രജിസറ്റര്‍ ചെയ്യാത്തവര്‍ക്കും എതിരെയാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു, ഇന്നുമുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈനാക്കിയിട്ടുണ്ട്. അതേ സമയം, ഖത്തറടക്കം അഞ്ച് രാജ്യങ്ങളെ അബൂദബി ഗ്രീന്‍ ലിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.ഇതോടെ ഖത്തറില്‍ നിന്നും അബൂദബിയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടിവരും.

Next Story