Quantcast

ഇൻഡസ്ട്രിയൽ ഏരിയയിലെ നമ്പർ പ്ലേറ്റ് വർക്ക്‌ഷോപ്പ് ശനിയാഴ്ചകളിലും തുറക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2023 4:25 AM GMT

Number plate workshop
X

ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ വാഹന നമ്പർ പ്ലേറ്റ് വർക്ക്‌ഷോപ്പ് ഇനി ശനിയാഴ്ചകളിലും തുറന്ന് പ്രവർത്തിക്കുമെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഇന്ന് മുതൽ പുതിയ പ്രവർത്തന രീതി പ്രാബല്യത്തിലാവും.

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ആയിരിക്കും പ്രവർത്തന സമയം. ഗതാഗത വകുപ്പിന് കീഴിൽ സന്ദർശകർക്ക് കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഇത്തരം ഒരു തീരുമാനമെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് ട്വിറ്ററിലൂടെ വ്യക്തമാക്കി.

TAGS :

Next Story