Quantcast

അഴിമതി വിരുദ്ധ സൂചിക; അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ രണ്ടാമത്

MediaOne Logo

Web Desk

  • Published:

    28 Jan 2022 8:37 PM IST

അഴിമതി വിരുദ്ധ സൂചിക; അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ രണ്ടാമത്
X

ദോഹ: 2021 ലെ അഴിമതി വിരുദ്ധ സൂചികയില്‍ (സിപിഐ) അറബ് രാജ്യങ്ങള്‍ക്കിടയില്‍ 63 പോയിന്റ് നേടി ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തി. പട്ടികയിലെ 180 രാജ്യങ്ങളില്‍ 31 ാം സ്ഥാനമാണ് ഖത്തറിന് ലഭിച്ചിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് ഇക്കണോമിക് ഫോറം, ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുകള്‍ പുറത്തുവിട്ട നിരവധി റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

180 രാജ്യങ്ങളെ ഉല്‍പ്പെടുത്തിയാണ് അതാത് പ്രദേശങ്ങളിലെ പൊതുമേഖലയിലെ അഴിമതിയുടെ അളവ് അനുസരിച്ച് റാങ്ക് പട്ടിക തയാറാക്കുന്നത്. വിദഗ്ധരുടെയും ബിസിനസ്സ് രംഗത്തെ പ്രമുഖരുടേയും മേല്‍നോട്ടത്തില്‍ പൂജ്യം മുതല്‍ 100 വരെയുള്ള പോയിന്റുകളടങ്ങിയ സ്‌കെയില്‍ ഉപയോഗിച്ചാണ് പട്ടിക തയാറാക്കുന്നത്. അഴിമതിയുടെ അളവനുസരിച്ചാണ് പോയിന്റുകള്‍ കണക്കാക്കുന്നത്. പൂജ്യം പോയിന്റ് ലഭിച്ച രാജ്യത്ത് അഴിമതി ഏറ്റവും കൂടുതലും 100 പോയിന്റുകള്‍ ലഭിച്ച പ്രദേശം പൂര്‍ണഅഴിമതി മുക്തവുമായിരിക്കും.

ലോകത്തിലെ ഏറ്റവും സുതാര്യ രാജ്യങ്ങളിലൊന്നായി നിലകൊള്ളുന്ന ഖത്തര്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും അഴിമതി തടയുന്നതിനുമായി ഔദ്യോഗിക തലത്തില്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

TAGS :

Next Story