Quantcast

പൊതുനിരത്തില്‍ അശ്രദ്ധമായി ഓടിച്ച വാഹനം പിടിച്ചെടുത്ത് ‘പൊളിച്ചടുക്കി’ ഖത്തർ - വീഡിയോ

പൊതുജനങ്ങളുടെ ജീവന് ഹാനികരമാകുന്ന രീതിയില്‍ വാഹനം ഓടിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    22 Jan 2024 11:43 PM IST

പൊതുനിരത്തില്‍ അശ്രദ്ധമായി ഓടിച്ച വാഹനം പിടിച്ചെടുത്ത് ‘പൊളിച്ചടുക്കി’ ഖത്തർ - വീഡിയോ
X

ദോഹ: ഖത്തറില്‍ പൊതുനിരത്തില്‍ അശ്രദ്ധമായി ഓടിച്ച വാഹനം പിടിച്ചെടുത്ത് ‘പൊളിച്ചടുക്കി’.ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെയാണ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് നൽകിയ ശിക്ഷയുടെ വീഡിയോ പുറത്ത്‍വിട്ടത്.

അശ്രദ്ധമായി വാഹനം ഓടിക്കുകയും അത് അപകടത്തിനിടയാക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് വാഹനവുമായി അപകട സ്ഥലത്ത് നിന്നും ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടെങ്കിലും അധികൃതര്‍ പിടികൂടി. തുടർന്ന് വാഹനം പിടിച്ചെടുത്ത് നശിപ്പിക്കാന്‍ കോടതിയും ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ ജീവന് ഹാനികരമാകുന്ന രീതിയില്‍ വാഹനം ഓടിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story