Quantcast

ഖത്തറിൽ കോവിഡ് കേസുകൾ നാലായിരത്തിന് മുകളിൽ

ആകെ രോഗികളുടെ എണ്ണം 31, 713 ആയി

MediaOne Logo

Web Desk

  • Published:

    12 Jan 2022 4:48 PM GMT

ഖത്തറിൽ കോവിഡ് കേസുകൾ നാലായിരത്തിന് മുകളിൽ
X

ഖത്തറിൽ കോവിഡ് കേസുകൾ നാലായിരത്തിന് മുകളിൽ തുടരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പതിനായിരം കടന്നു, ഏത് സാഹചര്യവും നേരിടാൻ ഖത്തർ സജ്ജമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഇന്ന് 4206 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3838 പേരും സമ്പർക്കം വഴി രോഗം ബാധിച്ചവരാണ്. 368 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ആകെ രോഗികളുടെ എണ്ണം 31,713 ആയി.

പ്രതിദിന രോഗികളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുന്നതിനാൽ ആരോഗ്യമന്ത്രാലയം മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കൂടിയാൽ ഉപയോഗിക്കാൻ കിടക്കകൾ ഉൾപ്പെടെ എല്ലാ കരുതൽ ശേഖരവും സജ്ജമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം കൂടിയിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകളിലും മുൻതരംഗങ്ങളേക്കാൾ ഇത്തവണ കോവിഡ് വ്യാപനം വർധിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനവും കൂടുതലാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ഇൻറേണൽ മെഡിസിൻ വിഭാഗം ചെയർമാൻ ഡോ. അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു.

There are more than 4,000 Covid cases in Qatar

Next Story