Kerala
2022-06-25T16:52:26+05:30
'ഒരു കിലോമീറ്റർ ബഫർ സോൺ'; 2019ലെ മന്ത്രിസഭാ തീരുമാനം നിലനിൽക്കില്ലെന്ന് എ.കെ ശശീന്ദ്രൻ
ഖത്തർ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നാളെ മുതൽ ലഭിക്കും
വൈകുന്നേരം മൂന്ന് മുതൽ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന തുടങ്ങും
ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നാളെ മുതൽ ലഭിക്കും. വൈകുന്നേരം മൂന്ന് മുതൽ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന തുടങ്ങും.
ജൂൺ ഏഴിന് ആസ്‌ട്രേലിയ- യു.എ.ഇ ഏഷ്യൻപ്ലേ ഓഫാണ് ആദ്യം. ഈ മത്സരത്തിലെ വിജയികളും തെക്കനമേരിക്കയിൽ നിന്നുള്ള അഞ്ചാം സ്ഥാനകാരായ പെറുവും തമ്മിൽ ജൂൺ 13നാണ് മത്സരം.
ജൂൺ 14ന് കോൺകകാഫ് ടീമായ കോസ്റ്റാറിക്കയും ഓഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡും തമ്മിലും ഏറ്റുമുട്ടും. ലോകകപ്പിന്റെ വേദികളിലൊന്നായ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയമാണ് മൂന്ന് മത്സരങ്ങളുടെയും വേദി.
Tickets for the Qatar World Cup play-offs will be available from tomorrow
16