Quantcast

ഖത്തറില്‍ റോഡിലെ നിയമ ലംഘകര്‍ സൂക്ഷിക്കുക; നിരീക്ഷിക്കാന്‍ ഇനി ഡ്രോണുകളും

ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

MediaOne Logo

Web Desk

  • Updated:

    2022-10-19 18:31:31.0

Published:

19 Oct 2022 10:14 PM IST

ഖത്തറില്‍ റോഡിലെ നിയമ ലംഘകര്‍ സൂക്ഷിക്കുക; നിരീക്ഷിക്കാന്‍ ഇനി ഡ്രോണുകളും
X

ദോഹ: ഖത്തറില്‍ റോഡിലെ നിയമ ലംഘകര്‍ സൂക്ഷിക്കുക. ക്യാമറകള്‍ക്കും റഡ‍ാറുകള്‍ക്കും പുറമെ നിങ്ങളെ നിരീക്ഷിക്കാന്‍ ഇനി തലയ്ക്ക് മുകളില്‍ ഡ്രോണുകളും ഉണ്ടാകും. ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

ലോകകപ്പ് കാലത്ത് റോഡുകളില്‍ തിരക്ക് ഗണ്യമായി ഉയരാനുള്ള സാധ്യത കൂടുതലാണ്. തിരക്ക് നിയന്ത്രിക്കാനും നിയമലംഘനങ്ങള്‍ പിടികൂടാനും നിലവില്‍ സംവിധാനങ്ങളുണ്ടെങ്കിലും ഡ്രോണുകളെ കൂടി രംഗത്തിറക്കുകയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫ്. ക്യാമറക്കണ്ണുകള്‍ക്കും റഡാറുകള്‍ക്കും പുറമെ ഈ ഡ്രോണുകളും വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും.

തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകളുടെ യാത്ര, ലോഡ് ക്രമീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും വീഴ്ച വരുത്തല്‍ അനധികൃത മേഖലകളില്‍ വാഹനം ഓടിക്കല്‍, പാത മാറി സഞ്ചരിക്കല്‍ എന്നിവയെല്ലാം ഡ്രോണുകള്‍ നിരീക്ഷിക്കും.

TAGS :

Next Story