Quantcast

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ കുറയുന്നു; രാജ്യത്ത് വാഹന രജിസ്‌ട്രേഷനിലും കുറവ്

2022 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗതാഗത നിയമലംഘനങ്ങള്‍ ഏതാണ്ട് പകുതിയായി കുറഞ്ഞതായാണ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍

MediaOne Logo

Web Desk

  • Updated:

    2023-04-29 18:51:03.0

Published:

29 April 2023 10:17 PM IST

Public transport in Qatar
X

Representative image

ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറയുന്നു. ഫെബ്രുവരിയിലെ കണക്ക് പ്രകാരം 49% കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് വാഹന രജിസ്ട്രേഷനിലും കുറവുണ്ട്. 2022 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗതാഗത നിയമലംഘനങ്ങള്‍ ഏതാണ്ട് പകുതിയായി കുറഞ്ഞതായാണ് പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നത്.

104992 നിയമലംഘനങ്ങളാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ തവണ ഇത് രണ്ടുലക്ഷത്തിന് മുകളിലായിരുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 22.7 ശതമാനത്തിന്റെ കുറവുണ്ട്. അമിത വേഗതയ്ക്ക് തന്നെയാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത് 65 ശതമാനം കുറവാണെന്ന് മാത്രം.

സിഗ്നല്‍ തെറ്റിക്കുന്നതില്‍ മാത്രമാണ് ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.15 ശതമാനമാണ് വര്‍ധന. അതേസമയം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഫെബ്രുവരിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 5862വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി മാസത്തേക്കാള്‍ 8.2 ശതമാനം കുറവാണിത്.

TAGS :

Next Story