ഗസ്സയെ ഫ്രീഡം സോണാക്കി മാറ്റുമെന്ന് ട്രംപ്
ഗസ്സയെ കുറിച്ച് തനിക്ക് നല്ല ആശയങ്ങളുണ്ടെന്നും ട്രംപ് പ്രതികരിച്ചു
ദോഹ: ഗസ്സയെ ഫ്രീഡം സോണാക്കി മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ സ്വാധീനം ഉപയോഗപ്പെടുത്തണമെന്ന് ഖത്തര്‍ അമീര്‍ ട്രംപിനോട് ആവശ്യപ്പെട്ടു.
ഗസ്സയെ കുറിച്ച് തനിക്ക് നല്ല ആശയങ്ങളുണ്ടെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ ആശയം എന്തെന്നോ ഫ്രീഡം സോണ്‍ എന്നത്കൊണ്ട് ഉദ്ദേശിച്ചത് എന്തെന്നോ ട്രംപ് വിശദീകരിച്ചിട്ടില്ല. അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തോടെ അനുബന്ധിച്ച് ദോഹയില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ ഒരു പ്രഖ്യാപനത്തിലേക്ക് എത്തിക്കാനായില്ല. ഏറെക്കാലമായി നിലച്ചിരുന്ന ചര്‍ച്ചകള്‍ സജീവമായി എന്നത് മാത്രമാണ് ഗസ്സ വിഷയത്തില്‍ ട്രംപിന്റെ സന്ദര്‍ശനമുണ്ടാക്കിയ പുരോഗതി.
Next Story
Adjust Story Font
16

