ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ സെപ്തംബര്‍ മാസം രജിസ്റ്റര്‍ ചെയ്തത് 127 നിയമലംഘനങ്ങള്‍
ഉല്‍പ്പന്നത്തെ കുറിച്ച് തെറ്റായ വിവരണങ്ങളും പരസ്യങ്ങളും നല്‍കിയെന്നതാണ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത നിയമലംഘനം

- Published:
10 Oct 2021 9:30 PM IST

ഖത്തറില്‍ വാണിജ്യ മേഖലയിലെ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താനായി വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ സെപ്തംബര്‍ മാസം കൂടുതല്‍ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 127 നിയമലംഘനങ്ങളാണ് സെപ്തംബര്‍ മാസം രജിസ്റ്റര്‍ ചെയ്തത്. ഉല്‍പ്പന്നത്തെ കുറിച്ച് തെറ്റായ വിവരണങ്ങളും പരസ്യങ്ങളും നല്‍കിയെന്നതാണ് കൂടുതലായും രജിസ്റ്റര്‍ ചെയ്ത കേസുകള്‍. 24 കേസുകളാണ് ഈ ഗണത്തില്‍ രേഖപ്പെടുത്തിയത്. പ്രമോഷണല്‍ ഓഫറില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ മാസാന്ത വിവരങ്ങള്‍ നേരത്തെ സമര്‍പ്പിക്കണമെന്ന നിബന്ധന ലംഘിച്ചതിന് 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചെന്ന പേരില്‍ 12 കേസുകളും റിപ്പോര്‍ട്ട് ചെയ്തു
മറ്റ് നിയമലംഘനങ്ങള്‍:
വിലനിലവാരം പ്രദര്‍ശിപ്പിച്ചില്ല- 2
പൂര്‍ണമായ ഇന്‍വോയ്സ് നല്‍കിയില്ല-8
അറബിയിലുള്ള ഇന്‍വോയ്സ് നല്‍കിയില്ല-5
പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ വിലനിലവാര ബുള്ളറ്റിന്‍ പ്രദര്‍ശിപ്പിച്ചില്ല-4
തിരിച്ചുനല്‍കിയ ഉല്‍പ്പന്നങ്ങള്‍ക്ക് യഥാവിധി റീഫണ്ട് നല്‍കിയില്ല-9
ഉല്‍പ്പന്നത്തെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ല-7
അതോറിറ്റിയുടെ അനുമതിയില്ലാതെ വില കൂട്ടി-6
ഔദ്യോഗിക അനുമതിയില്ലാതെ പ്രമോഷന്‍ ഓഫറുകള്‍, വിലക്കിഴിവ് നല്‍കല്‍-13
നിശ്ചിത ദിവസത്തേക്ക് സ്ഥാപനങ്ങള്‍ പൂട്ടിയിടല്‍, അയ്യായിരം മുതല്‍ മുപ്പതിനായിരം റിയാല്‍ വരെ പിഴ ചുമത്തല്‍ തുടങ്ങി ശിക്ഷകളാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ വിധിച്ചത്. പരാതികളുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ 16001 എന്ന മന്ത്രാലയത്തിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു
Adjust Story Font
16
