Quantcast

ഖത്തർ ലോകകപ്പിനെ സ്വാഗതം ചെയ്ത്‌ വെൽഫെയർ കപ്പ് സോക്കർ ഫെസ്റ്റ്: ടീം സാൽമിയ ജേതാക്കൾ

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടീം അബൂഹലീഫയെ പരാജയപ്പെടുത്തിയാണ് സാൽമിയ പ്രഥമ വെൽഫെയർ കപ്പ് ചാമ്പ്യൻമാരായത്

MediaOne Logo

Web Desk

  • Updated:

    2022-10-09 19:38:28.0

Published:

9 Oct 2022 3:48 PM GMT

ഖത്തർ ലോകകപ്പിനെ സ്വാഗതം ചെയ്ത്‌ വെൽഫെയർ കപ്പ് സോക്കർ ഫെസ്റ്റ്: ടീം സാൽമിയ ജേതാക്കൾ
X

ഖത്തറിൽ നടക്കുന്ന ലോകകപ്പ്‌ ഫൂട്ട്ബോളിനെ സ്വാഗതം ചെയ്തു കൊണ്ട് പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂണിറ്റ് സംഘടിപ്പിച്ച വെൽഫെയർ കപ്പ് സോക്കർ ഫെസ്റ്റിൽ ടീം സാൽമിയ ജേതാക്കളായി.

ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടീം അബൂഹലീഫയെ പരാജയപ്പെടുത്തിയാണ് സാൽമിയ പ്രഥമ വെൽഫെയർ കപ്പ് ചാമ്പ്യൻമാരായത്. വിജയികൾക്കുള്ള ട്രോഫി ഷൌക്കത്ത് വളാഞ്ചേരിയും റണ്ണേഴ്സ് അപ്പ് ട്രോഫി അനിയൻ കുഞ്ഞും വിതരണം ചെയ്തു. ടോപ് സ്കോറർ പുരസ്കാരത്തിന് തസ്നീം അർഹനായി.

ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം സാൽമിയയുടെ ദിൽഷാദ് കരസ്ഥമാക്കി.തക്കാര ഗ്രൂപ്പ് ഡയറക്റ്റർ മുഹമ്മദ് ഷിബിൽ റഷീദ്, യുവർ കാർഗോ മാനേജർ വിനോദ് പെരേര, പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ എന്നിവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

TAGS :

Next Story