Quantcast

ഖത്തറിലും നാട്ടിലും ഒരുപോലെ ലോകകപ്പ് ആരവം- ഡോം ഖത്തറിന് പുരസ്കാരം

ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയാണ് ഡയ്‌പോറ ഓഫ് മലപ്പുറം അതവാ ഡോം. മലപ്പുറത്തിന്റെ ഫുട്‌ബോൾ ആവേശം കൂട്ടായ്മയും ഏറ്റെടുത്തു

MediaOne Logo

Web Desk

  • Published:

    3 March 2023 1:22 AM IST

ഖത്തറിലും നാട്ടിലും ഒരുപോലെ ലോകകപ്പ് ആരവം- ഡോം ഖത്തറിന് പുരസ്കാരം
X

ഖത്തര്‍: ഖത്തറിലും നാട്ടിലും ഒരുപോലെ ലോകകപ്പ് ആരവങ്ങൾ തീർത്താണ് ഡോം ഖത്തർ മീഡിയ വൺ - റിയാദ് മെഡിക്കൽ സെന്റർ സല്യൂട്ട് ദ ഹീറോസ് പുരസ്‌കാരത്തിന് അർഹരായത്. വ്യത്യസ്തവും ആകർഷകവുമായ പരിപാടികളാണ് ഡോം ലോകകപ്പ് കാലത്ത് നടത്തിയത്. ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയാണ് ഡയ്‌പോറ ഓഫ് മലപ്പുറം അതവാ ഡോം. മലപ്പുറത്തിന്റെ ഫുട്‌ബോൾ ആവേശം കൂട്ടായ്മയും ഏറ്റെടുത്തു.

കിക്കോഫ് 2022 എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു, ഖത്തറിൽ ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ്, ഇന്റർ സ്‌കൂൾ ക്വിസ്, കലാപരിപാടികൾ, ഘോഷയാത്ര എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു. ഖത്തറിൽ മാത്രം ഒതുങ്ങിയില്ല സംഘടനയുടെ പ്രവർത്തനം. നാട്ടിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ലോകകപ്പ് ക്വിസ്, സിംപോസിയം. മുൻ ഇന്ത്യൻ താരങ്ങളെ അടക്കം പങ്കെടുപ്പിച്ച് പ്രദർശന മത്സരം എന്നിവ സംഘടിപ്പിച്ചു, വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും സംഘാടനം കൊണ്ടും ഡോം ഖത്തറിന്റെ ലോകകപ്പ് പരിപാടികൾ വേറിട്ടുനിന്നു.



TAGS :

Next Story