ലോകകപ്പ്; അവസാനഘട്ട ടിക്കറ്റ് വിൽപന ഈ മാസം 27 മുതല്‍.

ആരാധകര്‍ക്കുള്ള അവസാന അവസരാണ് ലാസ്റ്റ് മിനുട്ട് ടിക്കറ്റ് സെയില്‍

MediaOne Logo

Web Desk

  • Updated:

    2022-09-22 16:06:55.0

Published:

22 Sep 2022 4:06 PM GMT

ലോകകപ്പ്; അവസാനഘട്ട ടിക്കറ്റ് വിൽപന ഈ മാസം 27 മുതല്‍.
X

ദോഹ: ലോകകപ്പ് ഫുട്ബോള്‍ അവസാഘട്ട ടിക്കറ്റ് വില്‍പ്പന ഈ മാസം 27 മുതല്‍. ഡിസംബര്‍ 18 വരെ ടിക്കറ്റ് വില്‍പ്പന തുടരും. ഇത്തവണ നറുക്കെടുപ്പില്ലാതെ നേരിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഇനിയും ടിക്കറ്റ് ലഭിക്കാത്തവരാണോ നിങ്ങള്‍, അല്ലെങ്കില്‍ ഇഷ്ട ടീമിന്റെ മത്സര ടിക്കറ്റ് ഇനിയും ലഭിക്കാത്തവരാണോ, അങ്ങനെയുള്ള ആരാധകര്‍ക്കുള്ള അവസാന അവസരാണ് ലാസ്റ്റ് മിനുട്ട് ടിക്കറ്റ് സെയില്‍.

ഈ മാസം 27 ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ അതായത് ഇന്ത്യന്‍ സമയം 2.30 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും. നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകള്‍ ലഭിക്കും. നാലാം കാറ്റഗറിയിലെ 40 റിയാലിന് ലഭിക്കുന്ന ടിക്കറ്റ് ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമുള്ളതാണ്. നറുക്കെടുപ്പില്ലാതെ നേരിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന. ദോഹയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കൌണ്ടര്‍ തുറക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല, ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്ക് നല്‍കിയത്.

TAGS :

Next Story