Quantcast

ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ട്; ഇന്ത്യയും ഖത്തറും നേർക്കുനേർ

ആദ്യമത്സരം നവംബറിൽ ഇന്ത്യയിൽ

MediaOne Logo

Web Desk

  • Published:

    27 July 2023 9:25 PM GMT

India and Qatar head to head
X

ഫുട്‌ബോളിൽ ഇന്ത്യ ഖത്തർ പോരാട്ടത്തിന് കളമൊരുങ്ങി. ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടിലാണ് ഇന്ത്യയും ഖത്തറും ഹോം, എവേ മത്സരങ്ങളിൽ ഏറ്റുമുട്ടുക. യോഗ്യതാ പോരാട്ടങ്ങളിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഖത്തറും മാറ്റുരയ്ക്കുന്നത്.

നവംബർ 21ന് ഇന്ത്യയിലും അടുത്തവർഷം ജൂൺ 11ന് ഖത്തറിലുമായി മത്സരങ്ങൾ നടക്കും. കുവൈത്താണ് ഗ്രൂപ്പിലെ മറ്റൊരു ടീം. സാഫ് കപ്പിൽ കുവൈത്തിനെ തോൽപ്പിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും.

അഫ്ഗാനിസ്ഥാൻ, മംഗോളിയ മത്സര വിജയികളാകും ഗ്രൂപ്പിലെ നാലാമത്തെ ടീം. നിലവിലെ ഫോം അനുസരിച്ച് ഇന്ത്യയും ഖത്തറും മുന്നേറാനാണ് സാധ്യത. ആദ്യ രണ്ട് സ്ഥാനക്കാർ ലോകകപ്പ് യോഗ്യതാ മൂന്നാം റൌണ്ടിനും ഒപ്പം 2027 ൽ സൌദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിനും യോഗ്യത നേടും.

ഖത്തറിനെ മൂന്ന് മത്സരങ്ങൾ ഇതുവരെ കളിച്ചതിൽ ഒന്നുപോലും ജയിക്കാൻ ഇന്ത്യക്കായിട്ടില്ല, 2019 ൽ സമനിലയിൽ പിടിച്ചതാണ് ഏറ്റവും മികച്ച പ്രകടനം.

TAGS :

Next Story