Quantcast

ലോകകപ്പ് ഫുട്‌ബോള്‍; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇന്നുതന്നെ പണമടച്ച് ടിക്കറ്റുകള്‍ ഉറപ്പാക്കണം

ഖത്തര്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പാണ് പണമടയ് ക്കേണ്ടത്

MediaOne Logo

Web Desk

  • Published:

    21 March 2022 4:47 AM GMT

ലോകകപ്പ് ഫുട്‌ബോള്‍; ടിക്കറ്റ് ബുക്ക് ചെയ്തവര്‍   ഇന്നുതന്നെ പണമടച്ച് ടിക്കറ്റുകള്‍ ഉറപ്പാക്കണം
X

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നടപടികള്‍ പൂര്‍ത്തീകരിച്ചവര്‍ ഖത്തര്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി പണമടച്ച് ടിക്കറ്റുകള്‍ ഉറപ്പാക്കണം.

ടിക്കറ്റ് കരസ്ഥമാക്കാന്‍ അവസരം ലഭിച്ചവരെ ഫിഫ ഇ-മെയില്‍ വഴി വിവരം അറിയിച്ചിട്ടുണ്ട്. അവരാണ് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കേണ്ടത്. വിസ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴിയാണ് പണമടയ്‌ക്കേണ്ടത്. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് മൂന്നര വരെ പണമടയ്ക്കാവുന്നതാണ്. ഈ അവസരത്തില്‍ പണമടയ്ക്കാന്‍ സാധിക്കാതിരുന്നാല്‍ നിലവില്‍ ലഭിച്ച ടിക്കറ്റ് നഷ്ടപ്പെടുന്നതായിരിക്കും.

TAGS :

Next Story