Quantcast

ലോകകപ്പ് യോ​ഗ്യതാ മത്സരം; ഖത്തര്‍ നാളെ ഇറാനെ നേരിടും

പുതിയ കോച്ച് യൂലന്‍ ലോപറ്റഗ്വിയ്ക്ക് കീഴില്‍ കന്നി പോരാട്ടത്തിനിറങ്ങുകയാണ് ഖത്തര്‍

MediaOne Logo

Web Desk

  • Published:

    4 Jun 2025 9:57 PM IST

ലോകകപ്പ് യോ​ഗ്യതാ മത്സരം; ഖത്തര്‍ നാളെ ഇറാനെ നേരിടും
X

ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഖത്തര്‍ നാളെ ഇറാനെ നേരിടും. രാത്രി 9.15ന് ദോഹയിലാണ് മത്സരം. പുതിയ കോച്ച് യൂലന്‍ ലോപറ്റഗ്വിയ്ക്ക് കീഴില്‍ കന്നി പോരാട്ടത്തിനിറങ്ങുകയാണ് ഖത്തര്‍. ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാമെന്ന മോഹം അസ്തമിച്ചതിനാല്‍ നാലാം റൗണ്ടിലേക്കുള്ള പ്രവേശനം അനായാസമാക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരാണ് നാലാം റൗണ്ടില്‍ കളിക്കുക. ഇതില്‍ ചാമ്പ്യന്മാര്‍ക്ക് ‌ലോകകപ്പ് കളിക്കാന്‍ യോഗ്യത ലഭിക്കും. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് ഖത്തര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇറാനെ നേരിടുന്നത്. ഇന്റര്‍ മിലാന്‍ സ്ട്രൈക്കര്‍ മെഹ്ദി തരിമി അടങ്ങുന്ന ഇറാന്‍ ടീം അതി ശക്തരാണ്. ഇറാനുമായുള്ള മത്സരത്തിന് പുറമെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഉസ്ബകിസ്താനുമായാണ് ഖത്തറിന് ഇനി മത്സരമുള്ളത്.

TAGS :

Next Story