Quantcast

സുസ്ഥിരതയ്ക്കുള്ള ഫൈവ്സ്റ്റാർ റേറ്റിങ്ങുമായി ലോകകപ്പ് വേദി 'സ്റ്റേഡിയം 974'

നിർമാണത്തിനും രൂപകൽപ്പനയ്ക്കുമാണ് അംഗീകാരം

MediaOne Logo

Web Desk

  • Published:

    2 Sept 2022 10:48 AM IST

സുസ്ഥിരതയ്ക്കുള്ള ഫൈവ്സ്റ്റാർ റേറ്റിങ്ങുമായി ലോകകപ്പ് വേദി സ്റ്റേഡിയം 974
X

ലോകകപ്പ് ഫുട്‌ബോളിനായി ഖത്തർ പണിത് അത്ഭുതങ്ങളിലൊന്നായ സ്റ്റേഡിയം 974ന് സുസ്ഥിരതയ്ക്കുള്ള ഫൈവ്സ്റ്റാർ റേറ്റിങ് ലഭിച്ചു. ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ടൂർണമെന്റിന് ശേഷം പൂർണമായും പൊളിച്ചുനീക്കുന്ന ആദ്യ സ്റ്റേഡിയമെന്ന അപൂർവ്വ റെക്കോർഡും 974 കണ്ടെയ്‌നറുകൾ കൊണ്ട് തീർത്ത ഈ മനോഹര സ്റ്റേഡിയത്തിന് സ്വന്തമാണ്.

നിർമാണ സമയത്തും പൊളിച്ചു നീക്കുമ്പോഴും ഉണ്ടാവുന്ന മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനാണ് കണ്ടെയ്‌നറിൽ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. ഗ്ലോബൽ സസ്റ്റയ്‌നബിലിറ്റി അസസ്‌മെന്റ് സിസ്റ്റത്തിന്റെ സുസ്ഥിരതയ്ക്കുള്ള 5 സ്റ്റാർ റേറ്റിങ്ങും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിന് എ സ്റ്റാർ റേറ്റിങ്ങും ലഭിക്കാനുള്ള പ്രധാന ഘടകവും ഇതാണ്. സാധാരണ സ്റ്റേഡിയങ്ങളേക്കാൾ ജല ഉപയോഗത്തിലും 974 മാതൃകയാണ്.






മറ്റു സ്റ്റേഡിയങ്ങളേക്കാൾ 40 ശതമാനം കുറവിലാണ് ഇതിലെ ജലഉപയോഗം. ദോഹ നഗരത്തിൽ തീരത്തോട് ചേർന്ന് കിടക്കുന്ന സ്റ്റേഡിയത്തിൽ 40,000 പേർക്ക് കളിയാസ്വദിക്കാം. ബ്രസീൽ, അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ ആരാധകരുടെ പ്രിയ ടീമുകൾക്ക് ഇവിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുണ്ട്. പ്രീ ക്വാർട്ടർ മത്സരമടക്കം 7 മത്സരങ്ങൾക്കാണ് സ്റ്റേഡിയം 974ൽ ആരവമുയരുക.

ലോകകപ്പിന് ആകെ 8 വേദികളാണ് ഖത്തർ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ എല്ലാ സ്റ്റേഡിയങ്ങൾക്കും ഇതുവരെ സുസ്ഥിരതയ്ക്ക് ചുരുങ്ങിയത് ഫോർ സ്റ്റാർ റേറ്റിങ് എങ്കിലും ലഭിച്ചിട്ടുണ്ട്.

TAGS :

Next Story