Quantcast

ഷാവോമി ട്വല്‍വ് സീരീസ് ഫോണുകൾ ഖത്തറിൽ പുറത്തിറങ്ങി

പ്രോ മോഡലിന് 3599 റിയാലും, 12 മോഡൽ ജി.ബി ഫോണിന് 2949 റിയാലുമാണ് ഖത്തറിലെ വില

MediaOne Logo

ijas

  • Updated:

    2022-04-22 06:05:23.0

Published:

21 April 2022 9:44 PM IST

ഷാവോമി ട്വല്‍വ് സീരീസ് ഫോണുകൾ ഖത്തറിൽ പുറത്തിറങ്ങി
X

ലോകോത്തര മൊബൈൽ ഫോൺ ബ്രാൻഡായ ഷാവോമിയുടെ പുതിയ ട്വല്‍വ് സീരീസ് ഫോണുകൾ ഖത്തറിൽ പുറത്തിറങ്ങി. ഷവോമിയുടെ ഔദ്യോഗിക വിതരണക്കാരായ ഇന്‍റർടെക് ഗ്രൂപ്പ് വഴിയാണ് പുതിയ സീരീസ് ഖത്തർ വിപണിയിലെത്തുന്നത്. ഷവോമി 12 സീരീസിന്‍റെ 12 പ്രോ, ഷവോമി 12 എന്നിവയാണ് പുറത്തിറക്കിയത്. കമ്പനി പ്രതിനിധികളും ഇന്‍റർടെക് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

വീഡിയോഗ്രഫി മുതൽ പ്രവർത്തന ശേഷിയിലും രൂപകൽപനയിലും ആകർഷകമായ സവിശേഷതകളോടെയാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. അത്യാധുനിക ട്രിപ്പിൾ 50 മെഗാപിക്സല്‍ അറേ, സോണി ഐ.എം.എക്സ് 707 അൾട്രാ ലാർജ് മെയിൻ സെൻസർ, 13 എം.പി അള്‍ട്രാ വൈഡ് ആംഗിൾ കാമറ, അഞ്ച് എം.പി ടെലിമാക്രോ കാമറ എന്നീ സവിശേഷതകളോടെയാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ എട്ട് ജനറേഷൻ വൺ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസ്പ്ലേയില്‍ സ്ക്രാച്ച് റെസിസ്റ്റന്‍റ്, ട്രിപ്പിൾ ലെയർ ക്യാമറ, 6.28 ഇഞ്ച് വലിപ്പത്തിലുള്ള ടച്ച് അമോലെഡ് ഡിസ്പ്ലേ, 1080-2400 പി.എൽ റസല്യൂഷൻ സ്ക്രീൻ എന്നിവയും ആകർഷകമാക്കുന്നു. 120 വാട്സ് ഹൈപ്പർചാർജറും, ബൂസ്റ്റ് മോഡിൽ 18 മിനിറ്റിനുള്ളിൽ 4600 എം.എ.എച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാനുള്ള ശേഷിയുമെല്ലാം ശ്രദ്ധേയമാണ്.

12 പ്രോ പർപ്പിൾ, ഗ്രേ, നീല നിറങ്ങളിലാണ് ലഭ്യമാവുന്നത്. പ്രോ മോഡലിന് 3599 റിയാലും, 12 മോഡൽ ജി.ബി ഫോണിന് 2949 റിയാലുമാണ് ഖത്തറിലെ വില.

TAGS :
Next Story