Quantcast

നോവായി റിഫ; വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ

MediaOne Logo

Web Desk

  • Published:

    1 March 2022 12:20 PM GMT

നോവായി റിഫ; വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
X

മലയാളി വ്‌ളോഗർ റിഫ മെഹ്നു(20)വിന്റെ വിയോഗം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവരുടെ മരണം പ്രവാസലോകത്തെ ഞെട്ടിച്ചു. ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു ഇവരുടെ താമസം. ഒരു മകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തയത്.

ആഴ്ചകൾക്ക് മുമ്പാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ ദുബൈയിൽ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇവരുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവച്ചത്. തനിക്ക് സഹോദരിയെ പോലെയായിരുന്നു റിഫയെന്ന് മറ്റൊരു സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ അല്‍ഫല വിനോജ് ഖാന്‍ പ്രതികരിച്ചു.


യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. ഫാഷൻ, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളിലായിരുന്നു പ്രധാനമായും ഇവരുടെ വ്‌ളോഗിങ്.

റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനൽ മുപ്പതിനായിരത്തിലധികം പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സുമുണ്ട്. ടിക്ടോകിലും സജീവമാണ്. രണ്ടു ലക്ഷത്തോളം പേരാണ് ടിക്ടോകിൽ ഇവരെ ഫോളോ ചെയ്യുന്നത്.

TAGS :

Next Story