കുവൈത്തിലെത്തിയ സൗദി കിരീടാവകാശിക്ക് രാജകീയ വരവേൽപ്പ്
റിയാദിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് മുന്നോടിയായാണ് സൗദി കിരീടാവകാശിയുടെ സന്ദർശനം. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെള്ളിയാഴ്ച വൈകീട്ട് കുവൈത്തിൽ എത്തിയത്.

ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന് രാജകീയ വരവേൽപ്പ്. കുവൈത്ത് കിരീടാവകാശി ശൈഖ് മിഷ്അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.
റിയാദിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് മുന്നോടിയായാണ് സൗദി കിരീടാവകാശിയുടെ സന്ദർശനം. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വെള്ളിയാഴ്ച വൈകീട്ട് കുവൈത്തിൽ എത്തിയത്. കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, തുടങ്ങിയ മുതിർന്ന രാഷ്ട്ര നേതാക്കൾ വിമാനത്താവളത്തിലെത്തി സൗദി രാജകുമാരനെ വരവേറ്റു. തുടർന്ന് ബയാൻ പാലസിൽ ഭരണ നേതൃത്വം കൂടിക്കാഴ്ച നടത്തി.
സൗദി കിരീടാവകാശിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത കുവൈത്ത് നേതൃത്വം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സന്ദർശനം ഉപകരിക്കുമെന്ന് പറഞ്ഞു. അതിർത്തി പ്രദേശത്തെ സംയുക്ത എണ്ണ ഖനനം ഉൾപ്പെടെ വാണിജ്യ, സാമ്പത്തിക സഹകരണവും മേഖലയിലെ പൊതുവായ വിഷയങ്ങളും ചർച്ചയായി. കുവൈത്ത് സഹോദര രാജ്യമാണെന്നും കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2018 സെപ്റ്റംബറിലാണ് ഇതിനു മുമ്പ് സൗദി കിരീടാവകാശി കുവൈത്ത് സന്ദർശിച്ചത്.
Adjust Story Font
16

