Quantcast

ഈ വർഷം ഹജ്ജിന് പത്തുലക്ഷം പേർക്ക് അനുമതി

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തുനിന്ന് തീർത്ഥാടകർക്ക് ഹജ്ജിനെത്താനുള്ള അനുമതി സൗദി ഭരണകൂടം നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-09 04:53:04.0

Published:

9 April 2022 2:34 AM GMT

ഈ വർഷം ഹജ്ജിന് പത്തുലക്ഷം പേർക്ക് അനുമതി
X

റിയാദ്: ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി നൽകും. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വർഷത്തെ തീർത്ഥാടനത്തിനു ശേഷമാണ് ഇത്തവണ റെക്കോർഡ് തീർത്ഥാടകർക്ക് അനുമതി നൽകാൻ സൗദി ഭരണകൂടത്തിന്റെ തീരുമാനം.

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തുനിന്ന് തീർത്ഥാടകർക്ക് ഹജ്ജിന് എത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഓരോ രാജ്യത്തിനുമുള്ള ക്വാട്ട അതത് എംബസികളുമായി കൂടിയാലോചിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം നിശ്ചയിക്കും. ഇന്ത്യയുടെ അടക്കമുള്ള ക്വാട്ടയുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും.

അതേസമയം, 65 വയസ്സിൽ താഴെയുള്ളവർക്കു മാത്രമാണ് ഹജ്ജിന് അനുമതി നൽകുക. കോവിഡിന്റെ ഭീതി പൂർണമായി നീങ്ങാത്ത പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഇതോടൊപ്പം 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. തീർത്ഥാടകർ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കുകയും വേണം.

കഴിഞ്ഞ തവണ 50,000 പേർക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. സൗദിയിൽനിന്നുള്ളവരെ മാത്രമായിരുന്നു തീർത്ഥാടനത്തിന് അനുവദിച്ചത്. തൊട്ടുമുൻപുള്ള വർഷം സൗദിയിൽനിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമായിരുന്നു ഹജ്ജിന് അവസരം നൽകിയത്.

Summary: Saudi Arabia to allow 1 million pilgrims for Hajj 2022

TAGS :

Next Story