സര്‍ക്കാര്‍ വെബ്‌സൈറ്റിന് സമാനമായി വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 വിദേശികള്‍ പിടിയില്‍

- Published:
19 Jun 2022 12:23 PM IST

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലെ ലിങ്കുകള്‍ക്ക് സമാനമായ വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 യെമന്‍ പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ലിങ്കുകളുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രതികളില്‍ 6 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 6 പേര്‍ ഇഖാമ നിയമം ലംഘിച്ചവരുമാണ്. ഇവര്‍ ഉപഭോക്താക്കളില്‍നിന്ന് പണം തട്ടി രാജ്യത്തിന് പുറത്തെത്തിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളില്‍നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. കൂടുതല്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Next Story
Adjust Story Font
16
