Quantcast

വെറും '124 മിനിറ്റ്' കൊണ്ട് ഉംറ പൂർത്തിയാക്കാം; മക്കയിലെ തിരക്ക് നിയന്ത്രണത്തിന് കയ്യടി

ജമാദുൽ അവ്വലിലെ കണക്കുകളുമായി ഇരുഹറം കാര്യാലയം

MediaOne Logo

Gulf Desk

  • Published:

    24 Nov 2026 2:33 PM IST

124 minutes is the average time for Umrah in Jumada al-Ula
X

ജിദ്ദ: മക്കയിലെ തിരക്കുകൾക്കിടയിലും തീർഥാടകർക്ക് സുഗമമായി ഉംറ കർമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകളുമായി ഇരുഹറം കാര്യാലയം. ജമാദുൽ അവ്വൽ മാസത്തിൽ ഒരു തീർഥാടകന് ഉംറ പൂർത്തിയാക്കാൻ എടുത്ത ശരാശരി സമയം 124 മിനിറ്റാണ്. ഹറമിലെ മികച്ച തിരക്ക് നിയന്ത്രണത്തെയും സേവനങ്ങളുടെ കൃത്യമായ ഏകോപനത്തെയുമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്. വിശുദ്ധ മണ്ണിലെത്തുന്ന വിശ്വാസികളുടെ ഓരോ ചുവടും എത്രത്തോളം സുഗമമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അതോറിറ്റി പുറത്തുവിട്ട സമയക്രമം.

ഉംറയിലെ പ്രധാന കർമമായ ത്വവാഫ് പൂർത്തിയാക്കാൻ ഏകദേശം 52 മിനിറ്റാണ് തീർഥാടകർക്ക് വേണ്ടിവന്നത്. തുടർന്ന് സഫാ-മർവാ കുന്നുകൾക്കിടയിലെ നടത്തമായ സഅ്‌യ് പൂർത്തിയാക്കാൻ ഏകദേശം 50 മിനിറ്റ് എടുത്തു. ഇതിനിടയിലുള്ള സഞ്ചാരവും വളരെ വേഗത്തിലായിരുന്നു. ഹറം മുറ്റത്തുനിന്ന് ത്വവാഫ് ചെയ്യുന്ന മത്വാഫിലേക്ക് എത്താൻ 12 മിനിറ്റും, മത്വാഫിൽ നിന്ന് സഅ്‌യ് ചെയ്യുന്ന സ്ഥലത്തേക്ക് നീങ്ങാൻ വെറും 10 മിനിറ്റും മാത്രമാണ് ശരാശരി വേണ്ടിവന്നത്. തിരക്ക് ഒഴിവാക്കി കർമങ്ങൾ നിർവഹിക്കാൻ ഹറമിലെ വിവിധ നിലകൾ തീർഥാടകർ കൃത്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആകെ തീർഥാടകരിൽ 73 ശതമാനം പേരും കഅ്ബയോട് ചേർന്നുള്ള മത്വാഫിൽ വെച്ചാണ് ത്വവാഫ് നിർവഹിച്ചത്. അതേസമയം, തിരക്ക് കുറഞ്ഞതും സൗകര്യപ്രദവുമായ രണ്ടാം നിലയാണ് 60 ശതമാനം തീർഥാടകരും സഅ്‌യ് ചെയ്യുന്നതിനായി തിരഞ്ഞെടുത്തത്. വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളാൻ സജ്ജീകരിച്ചിട്ടുള്ള വിപുലമായ സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ തെളിവാണിത്.

TAGS :

Next Story