Quantcast

തൊഴിലാളികൾക്ക് ഹജ്ജ് നിർവഹിക്കാൻ 15 ദിവസം അവധി

സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    28 April 2026 8:40 PM IST

15 days leave for workers to perform Hajj
X

റിയാദ്: സൗദിയിൽ ജോലി ചെയ്യുന്നവർക്ക് ജോലി തടസമില്ലാതെ ഹജ്ജ് ചെയ്യാൻ അവസരമൊരുക്കി സൗദി അറേബ്യ. ഹജ്ജ് ചെയ്യാനായി പതിനഞ്ചു ദിവസം വരെ ശമ്പളത്തോടു കൂടിയ അവധി നൽകാനാണ് നിർദ്ദേശം. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.

സൗദിയിൽ ജോലി ചെയ്യുന്നവർക്ക് ഹജ്ജ് നിർവഹിക്കുന്നതിനായുള്ള അവധി സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളുമാണ് പുറത്തിറക്കിയത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. തൊഴിലാളിക്ക് 10 മുതൽ 15 ദിവസം വരെ അവധിക്ക് അർഹതയുണ്ട്. ശമ്പളത്തോടു കൂടിയായിരിക്കും അവധി. ഈ കാലയളവിൽ ബലിപെരുന്നാൾ അവധിയും ഉൾപ്പെടും. അവധി ലഭിക്കുന്നതിന് തൊഴിലാളി നിലവിലെ തൊഴിലുടമയുടെ കീഴിൽ തുടർച്ചയായി രണ്ട് വർഷം സേവനം പൂർത്തിയാക്കിയിരിക്കണം. തൊഴിലാളിക്ക് ഒരിക്കൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക. മുമ്പ് ഹജ്ജ് നിർവ്വഹിക്കാത്തവർക്കായിരിക്കും അവസരം തുടങ്ങിയവയാണ് വ്യവസ്ഥകൾ. സുഗമമായ ഹജ്ജ് നിർവഹണത്തിനായി നിരവധി സംവിധാനങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് തീർത്ഥാടകർ സൗദിയിലേക്കെത്തുന്നത് തുടരുകയാണ്. മക്കയടക്കമുള്ള പ്രദേശങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്.

TAGS :

Next Story