Quantcast

ഒരാഴ്ചക്കിടെ സൗദിയിൽ 16,649 നിയമ ലംഘകർ പിടിയിൽ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-03-25 18:53:10.0

Published:

25 March 2023 5:33 PM GMT

Saudi Arabia
X

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 16649 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം. താമസ രേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ, തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്. ഇതിനകം പിടിയിലായ 15782 പേരെ രാജ്യത്ത്‌നിന്ന് നാട് കടത്തിയതായും മന്ത്രാലയം അറിയിച്ചു.

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ ശക്തമായി തുടരുകയാണ്. 9259 ഇഖാമ നിയമ ലംഘകരും 4899 അതിർത്തി സുരക്ഷാചട്ട ലംഘകരും 2491 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 1132 പേരും ഇതിലുൾപ്പെടും. പിടിയിലായവരിൽ 45 ശതമാനം യമനികളും 52 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 15,782 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



16,649 law violators were arrested in Saudi Arabia within a week

TAGS :

Next Story