സൗദിയിൽ ഒരാഴ്ചക്കിടെ 14,621 അനധികൃത താമസക്കാരെ നാടുകടത്തി
18,054 അനധികൃത താമസക്കാർ പിടിയിലായി

റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 14,621 അനധികൃത താമസക്കാരെ നാടുകടത്തി. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 18,054 അനധികൃത താമസക്കാരെയാണ് സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തത്. ജനുവരി 8 നും 14 നും ഇടയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ സേന ബന്ധപ്പെട്ട ഗവൺമെൻറ് ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
റെസിഡൻസി നിയമം ലംഘിച്ച 11,343 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ച 3,858 പേരും തൊഴിൽ നിയമം ലംഘിച്ച 2,853 പേരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 19,835 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കാനായി അവരുടെ നയതന്ത്ര കേന്ദ്രങ്ങളിലേക്ക് അയച്ചു, 3,936 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷനുകൾ പൂർത്തിയാക്കാനായി അയച്ചു.
രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആകെ ആളുകളുടെ 1,491 പേർ അറസ്റ്റിലായി. അവരിൽ 40 ശതമാനം യെമൻ പൗരന്മാരും 59 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ആകെ 18 പേർ അറസ്റ്റിലായി.
നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ എന്നീ സൗകര്യങ്ങൾ നൽകിയ 23 പേരെയും അറസ്റ്റ് ചെയ്തു. 25,552 പുരുഷന്മാരും 1,966 സ്ത്രീകളും ഉൾപ്പെടെ ആകെ 27,518 പ്രവാസികളാണ് നിലവിൽ നിയമ നടപടികൾക്ക് വിധേയരാകുന്നത്.
Adjust Story Font
16

