ജെറുസലേമിൽ കൊളംബിയ എംബസി തുറന്നു: അപലപിച്ച് 19 ഇസ്ലാമിക രാജ്യങ്ങൾ
സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു

റിയാദ്: ജെറുസലേമിൽ കൊളംബിയ എംബസി തുറന്നതിനെ അപലപിച്ച് 19 അറബ് -ഇസ്ലാമിക രാജ്യങ്ങൾ. സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ഫലസ്തീൻ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, അൾജീരിയ, ജിബൂട്ടി, സുഡാൻ, സിറിയ, സൊമാലിയ, ലെബനാൻ, ലിബിയ, മലേഷ്യ, ഈജിപ്ത്, യമൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് നടപടിയെ അപലപിച്ചത്. തീരുമാനം പിൻവലിക്കാൻ 19 രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൊളംബിയൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കൊളംബിയയുടെ നടപടി യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നും 'ടു-സ്റ്റേറ്റ് സൊല്യൂഷൻ' (ദ്വിരാഷ്ട്ര പരിഹാരം) അടിസ്ഥാനമാക്കി ശാശ്വത സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെും വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.
Next Story
Adjust Story Font
16

