Quantcast

ഒറ്റ ആഴ്ചയിൽ1.9 കോടി റിയാൽ കളക്ഷൻ!; സൗദി ബോക്‌സ് ഓഫീസ് തൂക്കി ഈജിപ്ഷ്യൻ ചിത്രം 'ബർശാമ'

ആദ്യ പത്തിൽ ഹിറ്റടിച്ച് മലയാളികളുടെ സ്വന്തം വാഴ 2

MediaOne Logo

Web Desk

  • Published:

    20 April 2026 10:31 PM IST

19 million riyals in box office revenue in one week
X

റിയാദ്: സൗദി അറേബ്യയിലെ തിയേറ്ററുകളിൽ സിനിമാ പ്രേമികളുടെ തിരക്കേറുന്നു. 2026 ഏപ്രിൽ12-18 വരെയുള്ള ദിവസങ്ങളിൽ മാത്രം രാജ്യത്തെ ബോക്‌സ് ഓഫീസുകളിൽ നിന്ന് 1.9 കോടി റിയാൽ വരുമാനമായി ലഭിച്ചതായി ഫിലിം അതോറിറ്റി അറിയിച്ചു. പ്രദർശനത്തിനെത്തിയ 46 ചിത്രങ്ങൾക്കായി 3.76 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ബോക്‌സ് ഓഫീസ് പട്ടികയിൽ ഒന്നാം സ്ഥാനം തൂക്കിയത് ഈജിപ്ഷ്യൻ ചിത്രമായ 'ബർശാമ'ആണ്. 1.39 ലക്ഷം ടിക്കറ്റുകളിൽ നിന്നായി 78 ലക്ഷം റിയാലാണ് ചിത്രം നേടിയത്. സൗദിയിലെ പ്രിയപ്പെട്ട പരമ്പരയുടെ സിനിമാ പതിപ്പായ 'ശബാബ് അൽ ബോംബ് 3' 22 ലക്ഷം റിയാൽ കളക്ഷനുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് 'ദ സൂപ്പർ മാരിയോ ഗാലക്‌സി' എന്ന അനിമേഷൻ ചിത്രം ഇടംപിടിച്ചു. 21 ലക്ഷം റിയാലാണ് ചിത്രം നേടിയത്.

അന്താരാഷ്ട്ര ചിത്രങ്ങളായ ലീകോണിന്റെ 'ദ മമ്മി', 'പ്രോജക്ട് ഹേയ്‌ൽ മേരി' എന്നിവയ്‌ക്കൊപ്പം മലയാള ചിത്രമായ 'വാഴ 2' പട്ടികയിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി. ഹോളിവുഡ് ചിത്രം 'സ്‌ക്രീം 7', പഴയ ക്ലാസിക് ചിത്രം 'ഗുഡ്‌ഫെല്ലാസ്' എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു. അറബിക് ചിത്രങ്ങളും ഹോളിവുഡ് സിനിമകളും ഒരുപോലെ ജനപ്രീതി നേടുന്നത് സൗദിയിലെ സിനിമാ വിപണി കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെ സൂചനയാണെന്ന് ഫിലിം അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story