Quantcast

സൗദിയിലുള്ളത് 20 ലക്ഷം ഒട്ടകങ്ങൾ; അറബ് ലോകത്ത് ഒട്ടകങ്ങളുടെ എണ്ണത്തിൽ ഒന്നാമത്

ആഫ്രിക്കൻ രാജ്യങ്ങളാണ് ലോകത്ത് ഒന്നാമത്

MediaOne Logo

Web Desk

  • Published:

    1 Sept 2024 1:01 AM IST

20 lakh camels in Saudi; No. 1 in the Arab world
X

മക്ക: ലോകത്ത് ഒട്ടകങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ ഛാഡ് തുടരുന്നു. എഴുപത് ലക്ഷം ഒട്ടകങ്ങളാണ് ഈ രാജ്യത്തുള്ളത്. ഇരുപത് ലക്ഷം ഒട്ടകങ്ങളുള്ള സൗദി അറേബ്യയാണ് അറബ് ലോകത്ത് ഒന്നാമത്.

അറബ് രാജ്യങ്ങളിൽ പ്രിയമേറിയ മൃഗമാണ് ഒട്ടകം. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഒട്ടകങ്ങൾ ഉള്ളത്. ലോകത്തിലെ ഒട്ടകങ്ങളുടെ എണ്ണം നാലേ കാൽ കോടിയാണെന്ന് പുതിയ കണക്കുകൾ പറയുന്നു. ഇതിൽ ആഫ്രിക്കൻ രാജ്യമായ ഛാഡ്ൽ മാത്രം ഒരുകോടി ഒട്ടകങ്ങളുണ്ട്.

ഇരുപത് ലക്ഷം ഒട്ടകങ്ങളുള്ള സൗദി അറേബ്യയാണ് അറബ് ലോകത്ത് ഒന്നാമത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഒട്ടകങ്ങളുള്ള അഞ്ചാമത്തെ രാജ്യം കൂടിയാണ് സൗദി. ഒട്ടകങ്ങളുടെ എണ്ണത്തിൽ രണ്ടാമതുള്ളത് സോമാലിയും മൂന്നാമത് സുഡാനും അതുകഴിഞ്ഞാൽ കെനിയയുമാണുള്ളത്. സൗദി കഴിഞ്ഞാൽ ആറാം സ്ഥാനത്തുള്ളത് ആഫ്രിക്കൻ രാജ്യമായ നൈജറാണ്.

ആഡംബര തുകൽ വസ്തുക്കളുടെ വിപണിയിൽ ഏറെ പ്രിയം നിറഞ്ഞതാണ് ഒട്ടക ഉൽപ്പന്നങ്ങൾ. സൗദി അറേബ്യയിലെ ഒട്ടകത്തോൽ വിപണി പ്രതിവർഷ മൂല്യം പത്ത് കോടിയോളം യുഎസ് ഡോളറാണ്.

TAGS :

Next Story