Quantcast

2027 AFC ഏഷ്യൻ കപ്പ്: നറുക്കെടുപ്പ് ഏപ്രിൽ 11 ന് ദിരിയയിൽ

2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെ സൗദിയിലാണ് ടൂർണമെന്റ്

MediaOne Logo

Web Desk

  • Published:

    3 Feb 2026 2:22 PM IST

2027 AFC Asian Cup draw will be held in Diriyah on April 11.
X

റിയാദ്: 2027 എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള അന്തിമ നറുക്കെടുപ്പ് ഏപ്രിൽ 11 ന് സൗദിയിലെ ദിരിയയിൽ നടക്കും. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാ (എഎഫ്സി)ണ് ഇക്കാര്യം അറിയിച്ചത്. 2027 എഎഫ്സി ഏഷ്യൻ കപ്പിനുള്ള പ്രാദേശിക സംഘാടക സമിതിയുമായി ചേർന്നാണ് പ്രഖ്യാപനം. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നായ ദിരിയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫിലാണ് നറുക്കെടുപ്പ്. പങ്കെടുക്കുന്ന 24 ടീമുകളെയും നാല് ടീമടങ്ങുന്ന ആറ് ഗ്രൂപ്പുകളായി നറുക്കെടുപ്പിലൂടെ തരം തിരിക്കും. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗീകരിച്ച റാങ്കിങ് അനുസരിച്ചായിരിക്കുമിത്.

സൗദിയിലാണ് 2027 എഎഫ്സി ഏഷ്യൻ കപ്പ് നടക്കുക. 2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെയാണ് ടൂർണമെന്റ്. 24 ദേശീയ ടീമുകൾ പങ്കെടുക്കും. റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നീ നഗരങ്ങൾ ആതിഥേയത്വം വഹിക്കും.

TAGS :

Next Story