സൗദിയിൽ ബലദിയ്യ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ 25% പ്രതിഫലം
മന്ത്രാലയത്തിന്റെ പരിശീലനം പൂർത്തിയാക്കുന്നവരെ നിരീക്ഷകരാക്കും

റിയാദ്: സൗദിയിൽ ബലദിയ്യ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ 25% പ്രതിഫലം മുതൽ ലഭിക്കുമെന്ന് മുനിസിപ്പൽ മന്ത്രാലയം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട മാർഗങ്ങൾ മന്ത്രാലയം വ്യക്തമാക്കി.
നികുതി ചോർച്ച, സാമ്പത്തിക അഴിമതി, നഗരത്തിലെ അനധികൃത നിർമാണം, മാലിന്യ സംസ്‌കരണം, അഴിമതി തുടങ്ങിയ നിയമ ലംഘനങ്ങൾ ബലദിയ്യ നിയമ ലംഘനങ്ങളിൽ ഉൾപെടും.
സർട്ടിഫൈഡ് മോണിറ്റർ ആയവർക്കാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനാവുക. ബലദീ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് അംഗീകൃത കോഴ്സ് പാസായവർക്ക് നിരീക്ഷക പദവി ലഭിക്കും.
ലംഘനങ്ങളുടെ കൃത്യത ഉറപ്പാക്കി മാനദണ്ഡങ്ങൾക്ക് വിധേയമായാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. വ്യക്തമായ ചിത്രങ്ങൾ, കൃത്യമായ ലാൻഡ് മാർക്കുകൾ, പൂർണമായ വിവരങ്ങൾ എന്നിവയാണ് റിപ്പോർട്ടിൽ ഉൾപെടുത്തേണ്ടത്. ലംഘനങ്ങളുടെ ഗൗരവം, കണ്ടെത്താനുള്ള ബുദ്ധിമുട്ട്, നടത്തിയ പരിശ്രമം എന്നിവ അനുസരിച്ചാണ് റിപ്പോർട്ട് ചെയ്യുന്നവർക്ക് സാമ്പത്തിക പ്രതിഫലം ലഭിക്കുക.
പദ്ധതി സമൂഹ നിരീക്ഷണ മാതൃകയുടെ വിപുലീകരണമാണെന്നും ജനപങ്കാളിത്തം വർധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

