Quantcast

2.9 ലക്ഷം തീർഥാടകർ മുസ്ദലിഫയിലെത്തിയത് മശാഇർ ട്രെയിൻ വഴി; ആകെ യാത്രക്കാർ 6 ലക്ഷം കവിഞ്ഞു

മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് തീർഥാടകരെ എത്തിക്കാൻ നാലാം ഘട്ട സർവീസ് പുലർച്ചെ 1 മണിക്ക് ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    27 May 2026 12:26 PM IST

2.9 lakh pilgrims reach Muzdalifah via Mashair train; total number of passengers exceeds 6 lakh
X

റിയാദ്: മശാഇർ മെട്രോ ട്രെയിനിന്റെ മൂന്നാം ഘട്ട സർവീസിന്റെ ഭാഗമായി അർധരാത്രി 12:30 ഓടെ അറഫാ പ്രവിശ്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരെ മുസ്ദലിഫയിലേക്ക് എത്തിച്ചു തുടങ്ങിയതായി സൗദി റെയിൽവേ അറിയിച്ചു. മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് തീർഥാടകരെ എത്തിക്കാൻ നാലാം ഘട്ട സർവീസ് പുലർച്ചെ 1 മണിക്ക് ആരംഭിക്കും. മൂന്നാം ഘട്ട സർവീസിലൂടെ മാത്രം 2,90,000 തീർഥാടകരെയാണ് മുസ്ദലിഫയിൽ എത്തിച്ചത്. ഇതോടെ ആദ്യത്തെ മൂന്ന് ഘട്ടങ്ങളിലായി ട്രെയിൻ മാർഗം യാത്ര ചെയ്ത മൊത്തം തീർഥാടകരുടെ എണ്ണം 6,04,000 കടന്നതായി സൗദി റെയിൽവേ വ്യക്തമാക്കി.

മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് തീർഥാടകരെ എത്തിക്കുന്നതിനുള്ള നാലാം ഘട്ട സർവീസ് പുലർച്ചെ 1:00 മണിക്ക് ആരംഭിച്ച് രാവിലെ 9:00 മണി വരെ തുടരുമെന്നും അധികൃതർ അറിയിച്ചു. മശാഇർ ട്രെയിൻ സർവീസിന്റെ ഈ വർഷത്തെ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസങ്ങളെല്ലാം നടക്കുന്നത്. സുഗമമായ തീർഥാടനം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

TAGS :

Next Story