Quantcast

29 ലക്ഷം ലഹരിഗുളികകൾ; ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച ലഹരിഗുളികകളുമായി രണ്ട് പേർ അറസ്റ്റിൽ

ഷിയാ ബട്ടർ ശേഖരത്തിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ

MediaOne Logo

Web Desk

  • Published:

    3 April 2026 8:58 PM IST

2.9 million narcotic pills; Two arrested with narcotic pills trying to smuggle through Jeddah port
X

റിയാദ്: ജിദ്ദ ഇസ്‍ലാമിക് പോർട്ട് വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 2,916,180 ആംഫെറ്റാമിൻ ഗുളികകൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഷിയാ ബട്ടർ ശേഖരത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പിടിച്ചെടുത്ത ഉടൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ, ലഹരിമരുന്ന് സ്വീകരിക്കാൻ എത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.

സമൂഹത്തെ സംരക്ഷിക്കുന്നതിനും നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനും എല്ലാ ഇറക്കുമതി-കയറ്റുമതി ചരക്കുകളിലും കർശന പരിശോധന തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 1910 എന്ന നമ്പറിലോ ഇമെയിൽ വഴിയോ അറിയിച്ച് രാജ്യത്തിന്റെ സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കൃത്യമായ വിവരങ്ങൾക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story