അൽ ഉല ഹെഗ്ര റിസർവിലേക്ക് 37 വന്യജീവികളെ വിട്ടയച്ചു
മൗണ്ടൈൻ ഐബെക്‌സ്, സാൻഡ് ഗസലുകൾ തുടങ്ങിയവയെയാണ് തുറന്നുവിട്ടത്

റിയാദ്: സൗദിയിലെ അൽ ഉല ഹെഗ്ര റിസർവിലേക്ക് മുപ്പത്തി ഏഴ് വന്യജീവികളെ തുറന്നുവിട്ട് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു). റോയൽ കമ്മീഷൻ ഫോർ അൽ ഉലയുമായി സഹകരിച്ചാണ് എൻ.സി.ഡബ്ല്യു വന്യജീവികളെ റിസർവിലേക്ക് വിട്ടയച്ചത്. ആറ് മൗണ്ടൈൻ ഐബെക്‌സ്, 20 സാൻഡ് ഗസലുകൾ (റീം), ആറ് ഇഡ്മി ഗസലുകൾ, അഞ്ച് ഒട്ടകപ്പക്ഷികൾ എന്നിവയെയാണ് തുറന്നുവിട്ടത്.
വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ ജീവിവർഗങ്ങളുടെ എണ്ണം വർധിപ്പിക്കുക, അനുയോജ്യമായ പ്രകൃതിദത്ത പരിതസ്ഥിതികളിൽ ജീവികളുടെ സാന്നിധ്യം വർധിപ്പിക്കുക, ജൈവവൈവിധ്യം വർധിപ്പിക്കുക, പരിസ്ഥിതി തുലനം ശക്തിപ്പെടുത്തുക, ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പരിസ്ഥിതി സംരക്ഷണം, ജീവ ജാലങ്ങളെ നിലനിർത്തൽ തുടങ്ങിയവയുടെ ഭാഗമായി അൽ ഉല സാംസ്കാരിക പദ്ധതി ഉൾപ്പടെയുള്ള നിരവധി പദ്ധതികൾ രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
Next Story
Adjust Story Font
16

