Quantcast

തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ; ഒരുക്കങ്ങൾ പൂർത്തിയാക്കി 'കിദാന'

സുരക്ഷാ നിരീക്ഷണത്തിനായി 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    2 May 2026 12:59 PM IST

45,000 tents in Mina for pilgrims; Kidana completes preparations
X

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കാൻ മിനായിൽ വിപുലമായ സജ്ജീകരണങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായി 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

35 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന 45,000 കൂടാരങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ നീക്കത്തിനായി 74 എസ്കലേറ്ററുകൾക്ക് പുറമെ 340 പുതിയ ഗോവണികളും സജ്ജമാക്കി. സുരക്ഷാ നിരീക്ഷണത്തിനായി 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കൂടാരങ്ങളിൽ 456 എയർ കണ്ടീഷണറുകളും പരിസരങ്ങളിൽ 74,000 ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്.

ശുദ്ധജല വിതരണത്തിനായി 25,000 ടാപ്പുകളും മണിക്കൂറിൽ 1500 ഘനമീറ്റർ ശേഷിയുള്ള 5 വാട്ടർ പ്ലാന്റുകളും ഒരുക്കിയിട്ടുണ്ട്. ചൂട് കുറക്കുന്നതിനായി 6000 മിസ്റ്റ് സ്പ്രേ തൂണുകളും സ്ഥാപിച്ചു. 3400 ശൗചാലയ ബ്ലോക്കുകളും 212 മൊബൈൽ യൂണിറ്റുകളും സജ്ജമാണ്. 2500 ശുചീകരണ തൊഴിലാളികളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി 195 ഫീൽഡ് സെന്ററുകളും 3000 സാങ്കേതിക വിദഗ്ധരും മുഴുവൻ സമയവും ലഭ്യമായിരിക്കും

TAGS :

Next Story