Quantcast

തടവുകാരുടെ‌ കുടുംബത്തിനായി 5.3 കോടിയുടെ പദ്ധതി; കിഴക്കൻ പ്രവിശ്യയിൽ 13 വികസന പദ്ധതികൾ

തറാഹും അൽ ഷർഖിയ്യ' സംഘടനയുടെ കീഴിൽ 13 പുതിയ വികസന പദ്ധതികൾക്ക് തുടക്കം

MediaOne Logo

Web Desk

  • Published:

    16 Feb 2026 9:58 PM IST

5.3 crore project for prisoners families; 13 development projects in the Eastern Province
X

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ തടവുകാർ, ജയിൽ മോചിതർ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'തറാഹും അൽ ഷർഖിയ്യ' സംഘടനയുടെ കീഴിൽ 13 പുതിയ വികസന പദ്ധതികൾക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ആണ് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

തടവുകാരെയും മോചിതരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനും ഭരണകൂടം നൽകുന്ന പ്രാധാന്യത്തെ ​ഗവർണർ ചൂണ്ടിക്കാണിച്ചു. ഇവരെ ഉൽപ്പാദനക്ഷമതയുള്ള പൗരന്മാരാക്കി മാറ്റുന്നതിലൂടെ കുടുംബത്തിലും സമൂഹത്തിലും സുസ്ഥിരത ഉറപ്പാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായി തടവുകാർക്ക് ജോലി, പാർപ്പിടം, തൊഴിൽ പരിശീലനം, കൗൺസിലിങ് എന്നിങ്ങനെയുള്ള വിവിധ രീതിയിലുള്ള സഹായങ്ങൾ ഏർപ്പെടുത്തും.

TAGS :

Next Story