62 ടണലുകൾ സജ്ജം; ഹാജിമാർക്ക് പൂർണസൗകര്യമൊരുക്കി മക്ക
റോഡുകളിലും കവലകളിലുമായി 330,000-ത്തിലധികം ലൈറ്റുകളും 150,000-ത്തിലധികം ലൈറ്റ് പോസ്റ്റുകളുമുണ്ട്

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണങ്ങൾ കൂടുതൽ ശക്തമാക്കി സൗദി നഗരസഭ ഭവന നിർമാണ മന്ത്രാലയം. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി പാലങ്ങൾ, തുരങ്കങ്ങൾ, തെരുവ് വിളക്കുകൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് ഫീൽഡ് തലത്തിൽ നടന്നുവരുന്നത്.
പാലങ്ങളുടെ ശൃംഖലയിലുള്ള 92 ജങ്ഷനുകളുടെ കാര്യക്ഷമത മന്ത്രാലയം വർധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമായി 62 തുരങ്കങ്ങളും സജ്ജമാക്കി. തീർഥാടകർക്ക് വഴികൾ കൃത്യമായി മനസ്സിലാക്കുന്നതിനായി 110,000 മീറ്ററിലധികം നീളത്തിൽ റോഡുകളിൽ പുതിയ പെയിന്റിങുകളും ദിശാസൂചകങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
റോഡ് ലൈറ്റിങ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും കവലകളിലുമായി 330,000-ത്തിലധികം ലൈറ്റുകളും 150,000-ത്തിലധികം ലൈറ്റ് പോസ്റ്റുകളും പ്രവർത്തനസജ്ജമാക്കി. ഇവയുടെ സുഗമമായ പ്രവർത്തനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക അറ്റകുറ്റപ്പണി സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Adjust Story Font
16

