സൗദിയിൽ കഴിഞ്ഞ മാസം കണ്ടെത്തിയത് 90,000 ഗതാഗത നിയമലംഘനങ്ങൾ
4,37,000 പരിശോധനകളാണ് നടന്നത്
റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയിൽ കഴിഞ്ഞ ജനുവരി മാസം കണ്ടെത്തിയത് 90,000-ലധികം നിയമലംഘനങ്ങളെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കര, കടൽ, റെയിൽ ഗതാഗത മേഖലകളിലായി ആകെ 4,37,000-ലധികം പരിശോധനകളാണ് പൂർത്തിയാക്കിയത്. ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധനകൾ നടത്തിയത്.
കര ഗതാഗത മേഖലയിൽ 4,30,000 പരിശോധനകൾ നടന്നു. നിയമങ്ങൾ പാലിക്കുന്നതിൽ 93% കൃത്യത രേഖപ്പെടുത്തിയെങ്കിലും, 90,000 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. കടൽ ഗതാഗത മേഖലയിൽ 7,574 പരിശോധനകൾ നടത്തുകയും 14 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. റെയിൽവേ മേഖലയിൽ നടന്ന 95 പരിശോധനകളിലും നിയമങ്ങൾ 100% പാലിക്കപ്പെട്ടതായി അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം നടത്തിയ 1,045 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു.
Next Story
Adjust Story Font
16

