Quantcast

60 ദിവസം നീളുന്ന വിനോദവിരുന്ന്; ബുറൈദ സമ്മർ ഫെസ്റ്റിവലിന് ജൂൺ 25ന് തുടക്കമാകും

MediaOne Logo

Web Desk

  • Published:

    13 Jun 2026 9:36 PM IST

60 ദിവസം നീളുന്ന വിനോദവിരുന്ന്; ബുറൈദ സമ്മർ ഫെസ്റ്റിവലിന് ജൂൺ 25ന് തുടക്കമാകും
X

ഖസീം സമ്മർ സീസണിന്റെ ഭാഗമായി ജനപ്രിയമായ ബുറൈദ സമ്മർ ഫെസ്റ്റിവലിന് ജൂൺ 25 മുതൽ വേദിയുണരുകയാണ്. കിങ് അബ്ദുള്ള നാഷണൽ പാർക്കിൽ വെച്ച് നടക്കുന്ന ഈ വിനോദമാമാങ്കം നീണ്ട 60 ദിവസങ്ങളാണ് നീണ്ടുനിൽക്കുക. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാകുന്ന നൂറിലധികം സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഇത്തവണ മേളയിൽ ഒരുക്കിയിട്ടുള്ളത്.

രുചികരമായ ഭക്ഷണശാലകൾ, കഫേകൾ, കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേകം തയ്യാറാക്കിയ കളിസ്ഥലങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. ഒപ്പം തത്സമയ കലാപരിപാടികളും മത്സരങ്ങളും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. പ്രദേശത്തെ ചെറുകിട സംരംഭകർക്കും കുടിൽ വ്യവസായങ്ങളിൽ ഏർപ്പെടുന്ന കുടുംബങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള മികച്ചൊരു വേദിയാണിത്. യുവാക്കൾക്ക് 500ലധികം താൽക്കാലിക തൊഴിലവസരങ്ങൾ മേള ഉറപ്പുനൽകുന്നുണ്ടെന്ന് ഫെസ്റ്റിവൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ യഹ്യ വ്യക്തമാക്കി.

TAGS :

Next Story