Quantcast

തെക്കെപുറം ദമ്മാം ഫുട്ബോൾ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം

MediaOne Logo

Web Desk

  • Updated:

    2023-12-21 21:01:02.0

Published:

21 Dec 2023 9:00 PM GMT

തെക്കെപുറം ദമ്മാം ഫുട്ബോൾ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം
X

കോഴിക്കോട്ടെ തെക്കെപുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന 38 ാമത് ‌സ്കൈവർത്ത് തെക്കെപുറം ദമ്മാം ഫുട്ബോൾ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം.

ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം സ്കൈവർത്ത് സീനിയർ സെയിൽസ് ഓഫീസർ സികെവി അഷ്‌റഫ് നിർവഹിച്ചു.

പൗര പ്രമുഖരും, ടൂർണമെന്റ് സ്പോണ്സർമാർ, ഫ്രൈഡേ ക്ലബ് ദമ്മാം ചെയർമാൻ മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് ശിഹാബ് , എക്സിക്യൂട്ടീവ് അംഗം ആഖിഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഫ്രൈഡേ ക്ലബ് ദമ്മാം പ്രസിഡന്റ് ഇൻതികാഫ് ആലം അധ്യക്ഷത വഹിച്ചു. അൽത്താഫ് മുനീർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജംഷിദ് നന്ദിയും പറഞ്ഞു. അബൂബക്കർ സിദ്ധീഖ് , ഇർഫാൻ, ഡാനിഷ് എന്നിവരടങ്ങുന്ന ടീം ആറ് ഫ്രാൻഞ്ചൈസികളുടെ മാർച്ച് പാസ്റ്റിനു നേതൃത്വം നൽകി.

ആദ്യ മത്സരങ്ങളിൽ, അയാൻ ഉബൈദ് , യാമിൻ, സയാൻ ബിൻ അജ്‌നാസ് (സബ് ജൂനിയർ), അർമാൻ ( ജൂനിയർ), വസീം അബ്ദുൽ സമദ് (സീനിയർ), സാബിത്ത് (സീനിയർ), ഷുക്കൂർ (സീനിയർ), ആശിർ (സൂപ്പർ സീനിയർ) എന്നിവരെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

TAGS :

Next Story