Quantcast

സൗദിയിൽ സമഗ്ര ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചു

പദ്ധതിയുടെ ഉൽഘാടനം സൗദി സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം നിർവ്വഹിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-05-11 20:05:24.0

Published:

11 May 2022 8:03 PM GMT

സൗദിയിൽ സമഗ്ര ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ചു
X

സൗദിയിൽ സമഗ്ര ജനസംഖ്യാ കണക്കെടുപ്പിന് റിയാദിൽ തുടക്കമായി. ഈ വർഷം ജനുവരിയിൽ ആരംഭിച്ച സെൻസസിന്റെ രണ്ടാം ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. നഗര ഗ്രാമ പ്രദേശങ്ങളിലെ ജനസംഖ്യാ, പ്രായം, നാഷണാലിറ്റി, ആരോഗ്യ സ്ഥിതിവിവരങ്ങൾ, വരുമാനവും വിതരണവും ഉൾപ്പെടെയുള്ളവ ഈ ഘട്ടത്തിൽ ശേഖരിക്കും.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസറ്റിക്സാണ് സെൻസസ് നടപടികൾക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉൽഘാടനം സൗദി സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം നിർവ്വഹിച്ചു. ഈ വർഷം ജനുവരിയിൽ തുടക്കം കുറിച്ച സെൻസസിന്റെ ആദ്യഘട്ടം മാർച്ചിൽ പൂർത്തിയാക്കിയിരുന്നു. കെട്ടിടങ്ങളുടെയും താമസക്കാരുടെയും വിലാസങ്ങൾ ശേഖരിക്കുകയും താമസ യോഗ്യമായതും അല്ലാത്തതുമായ കെട്ടിടങ്ങൾ വേർതിരിക്കലുമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സെൻസസ് നടപടികൾ പൂർത്തീകരിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ ഡിജിറ്റൽ സംവിധാനം വഴി നേരിട്ട് രേഖപ്പെടുത്തും. ഒരു മാസത്തിനകം വിവരശേഖരണം പൂർത്തിയാക്കും. തുടർന്ന് ഈ വർഷാവസാനത്തോടെ കണക്കുകൾ പ്രസിദ്ധീകരിക്കും.

TAGS :

Next Story