Quantcast

യാമ്പുവിലെ സാംറിഫ് റിഫൈനറിയിൽ ഡ്രോൺ പതിച്ചു; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

ഫുജൈറ തുറമുഖത്തിനൊപ്പം നിലവിൽ എണ്ണ കയറ്റുമതി നടക്കുന്ന ഏക ഔട്ട്‌ലെറ്റാണ് യാമ്പു

MediaOne Logo

Web Desk

  • Published:

    19 March 2026 4:05 PM IST

A drone crashed at the Samref refinery; damage assessment is underway.
X

റിയാദ്: സൗദി അറേബ്യയിലെ യാമ്പു തുറമുഖത്ത് പ്രവർത്തിക്കുന്ന സാംറിഫ് റിഫൈനറിയിൽ ഡ്രോൺ തകർന്നു വീണതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ പരിശോധിച്ചു വരികയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. സൗദി അരാംകോയും എക്സോൺ മൊബീലും സംയുക്തമായി നടത്തുന്ന സംരംഭമാണ് ചെങ്കടൽ തീരത്തെ യാമ്പു തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സാംറെഫ് റിഫൈനറി.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി യാമ്പു മാറിയിരുന്നു. യുഎഇയിലെ ഫുജൈറ തുറമുഖത്തിനൊപ്പം നിലവിൽ എണ്ണ കയറ്റുമതി നടക്കുന്ന ഏക ഔട്ട്‌ലെറ്റാണ് യാമ്പു. നേരത്തെ, യാമ്പു നഗരത്തിന് നേരെ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈൽ പ്രതിരോധ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് റിഫൈനറിയിൽ ഡ്രോൺ പതിച്ച വാർത്ത പുറത്തുവരുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ സേന അതീവ ജാഗ്രതയിലാണ്.

TAGS :

Next Story