സൗദി ജുബൈലില്‍ അസുഖ ബാധയെ തുടർന്ന് മലയാളി മരിച്ചു
മരിച്ചത് കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52)

ദമ്മാം: ദമ്മാം ജുബൈലില്‍ അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52) ആണ് മരിച്ചത്. പനിയും ശ്വാസ തടസ്സവും മൂലം ചികിത്സയിലായിരുന്ന രതീഷിന്റെ ആരോഗ്യ സ്ഥിതി ക്രമേണ വഷളാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
നാസർ അൽ ഹജ്‌രി കമ്പനിയിൽ റിഗ്ഗിങ്ങ് മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന രതീഷിന്റെ പൊടുന്നനെയുള്ള നിര്യാണത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചു. കമ്പനി അധികൃതരുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മകനും മകളും ഉൾപ്പെടുന്ന കുടുംബം നാട്ടിലാണ്.
Next Story
Adjust Story Font
16

