Quantcast

ദമ്മാമില്‍ മ്യൂസിക്കല്‍ ഇവന്റ് സംഘടിപ്പിക്കുന്നു; സിതാര കൃഷ്ണകുമാര്‍ പരിപാടിയില്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    22 March 2022 10:37 AM IST

ദമ്മാമില്‍ മ്യൂസിക്കല്‍ ഇവന്റ് സംഘടിപ്പിക്കുന്നു;  സിതാര കൃഷ്ണകുമാര്‍ പരിപാടിയില്‍ പങ്കെടുക്കും
X

ദമ്മാമില്‍ മെയ് ആദ്യ വാരത്തില്‍ മ്യൂസിക്കല്‍ ഇവന്റ് സംഘടിപ്പിക്കുന്നു. ഡി.പി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്സിനും ആസ്വാദനം പകരുന്ന സര്‍ഗ്ഗവിരുന്നൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിതാരാസ് പ്രെജക്ട് മലബാറിക്കസ് ട്രൂപ്പിന് കീഴിലാണ് പരിപാടി. സിതാരയെ കൂടാതെ, ഹരീഷ് ശിവരാമകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കും. സിതാര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. മുജീബ് കണ്ണൂര്‍, സിറാജ് അബൂബക്കര്‍, നിഹാദ് കൊച്ചി, മനാഫ് ടി.കെ, നൗഫല്‍ കണ്ണൂര്‍, നിഷാദ് കുറ്റ്യാടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story